ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബർ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം 27-ന് തുടങ്ങും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് 1600 രൂപ വീതം ലഭിക്കുക.
ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ പെൻഷൻ കൈമാറും. ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം 8.46 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനായി വേണ്ട 24.21 കോടി രൂപയും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പി.എഫ്.എം.എസ്. (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യേണ്ടത്. നിലവിലെ സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിനായി 43,653 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
Tag: Welfare pension for October to be distributed from 27th