keralaKerala NewsLatest NewsUncategorized

ക്ഷേമ പെൻഷൻ 2000 രൂപയാക്കി ഉയർത്തി, ശമ്പളത്തോടൊപ്പം ഡിഎ കുടിശ്ശികയും നൽകും

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 400രൂപ വർധിപ്പിച്ച് 2000രൂപയാക്കി. പെൻഷൻക്കാർക്ക് ലഭിക്കാനുള്ള ഒരു ഗഡു ഡിഎ കുടിശ്ശിക (4%) നവംബർ മാസത്തിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമാക്കി പുതിയ ‘സ്ത്രീസുരക്ഷാ സഹായ പദ്ധതി’യും സർക്കാർ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് പ്രതിമാസം ₹1000 വീതം സഹായം ലഭിക്കും. 33 ലക്ഷത്തിലധികം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, യുവാക്കളെ ഉദ്ദേശിച്ചുള്ള പുതിയ സ്കോളർഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക കുടുംബവരുമാനം ₹1 ലക്ഷത്തിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം ₹1000 വീതം സ്കോളർഷിപ്പ് ലഭിക്കും.
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം ₹1000 വർധിപ്പിക്കാനും, നിലവിലുള്ള കുടിശ്ശികകൾ ഉടൻ തീർപ്പാക്കാനുമാണ് സർക്കാർ തീരുമാനിച്ചത്. സാക്ഷരതാ പ്രേരകരുടെയും പ്രതിമാസ ഓണറേറിയം ₹1000 ആയി വർധിപ്പിക്കുമെന്നും കുടിശ്ശിക നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും പ്രതിമാസ വേതനം ₹1000 വർധിപ്പിക്കും. ഗസ്റ്റ് ലക്ചറർമാർക്ക് പരമാവധി ₹2000 രൂപയുടെ വേതനവർധന ലഭിക്കും.
കാർഷിക മേഖലയിൽ, റബ്ബറിന് കിലോയ്ക്ക് ലഭിക്കുന്ന താങ്ങുവില ₹180ൽ നിന്ന് ₹200 ആയി വർധിപ്പിച്ചു. നെല്ലിന്റെ സംഭരണവിലയും ₹28.20ൽ നിന്ന് ₹30 ആയി ഉയർത്തിയിട്ടുണ്ട്. എല്ലാ പ്രഖ്യാപനങ്ങളും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

Tag: Welfare pension increased to Rs 2000, DA arrears will be paid along with salary

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button