DeathkeralaKerala News
പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തി; കോണ്‍ക്രീറ്റ് തൂൺ ദേഹത്തേക്ക് വീണ് ക്ഷീര കര്‍ഷകന് ദാരുണാന്ത്യം

പാലക്കാട്: നെന്മാറയിൽ തൊഴുത്തിലെ തൂൺ ദേഹത്തേക്ക് വീണ് ക്ഷീരകർഷകൻ മരിച്ചു പാലക്കാട് നെന്മാറ കയറാടി സ്വദേശി മീരാൻ ആണ് മരിച്ചത്. ഇന്നലെ പശുവിന്റെ പാൽ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തൊഴുത്തിലുണ്ടായിരുന്ന സിമന്റ് തൂൺ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tag : Went to graze the cow; a concrete pole fell on his body, causing the dairy farmer a tragic death