ഇത് എന്ത് പോക്കാ … സ്വർണത്തിന് ഉച്ചക്ക് ശേഷം വീണ്ടും വില കൂടി
എന്നാല്‍ ഉച്ചക്കുശേഷം 360 രൂപയാണ് വര്‍ദ്ധിച്ചത്

ഇന്നത്തെ ദിവസം ഇതാ രണ്ടാം, തവണ സ്വര്‍ണ്ണത്തിൻ്റെ വില വീണ്ടും കൂടി. ഉച്ചക്ക് ശേഷമാണ് സ്വര്‍ണ്ണത്തിൻ്റെ വില വീണ്ടും കുത്തനെ ഉയര്‍ന്നത്. ഒരു പവന് 85,720 രൂപയായി. രാവിലത്തെ ഒരു പവൻ്റെ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലായായിരുന്നു.
എന്നാല്‍ ഉച്ചക്കുശേഷം സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവാണുണ്ടായത്. ഇന്നത്തെ രാവിലത്തെ സ്വര്‍ണ്ണത്തിൻ്റ വില 85,360 രൂപയായിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം 360 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലത്തെക്കാള്‍ 680 രൂപയായിരുന്നു രാവിലെ ഒരു പവന് വര്‍ധിച്ചത്.
രാവിലത്തെ ഒരു ഗ്രാമിൻ്റെ വില 10,670 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 45 രൂപ കൂടി 10,715 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയും സര്‍വകാല റെക്കോര്‍ഡിലാണ്. ഇന്നലത്തെ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്. ഒരു ഗ്രാമിന് ഇന്നലെ 10,585 രൂപയായിരുന്നു.
What is this nonsense… the price of gold went up again after noon