CovidKerala NewsLatest NewsLaw,Local NewsNewsPolitics

മഹാമാരിക്കെതിരെ കേരളത്തിന്റെ പ്രതിരോധം മാതൃകാപരം

തിരുവനന്തപുരം: കോവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള നടപടികളെ പ്രശംസിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വിതരണത്തിലും ദേശീയ ശരാശരിയെക്കാള്‍ കേരളം മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ പറഞ്ഞിരുന്നു.

കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചതില്‍ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും വന്ന സംഘവും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി മുഖ്യമന്ത്രി കൂടി കാഴ്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെ അവലോകന യോഗത്തിലെ വിലയിരുത്തലുകളെ കുറിച്ച് പറയുകയായിരുന്നു. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയോടൊപ്പം അവലോകനയോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.

രോഗപ്രതിരോധത്തില്‍ കേരളം നടത്തുന്ന ഇടപെടലുകള്‍ – വാക്സിനേഷന്‍, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റൈന്‍, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നില്‍ വിശദമാക്കി. സംസ്ഥാനത്തിന്റെ നടപടികളില്‍ കേന്ദ്ര മന്ത്രിയും സംഘവും പൂര്‍ണ തൃപ്തി രേഖപ്പെടുത്തി.

കേരളത്തിന്റെ നെഗറ്റീവ് വാക്സിന്‍ വേസ്റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പരാമര്‍ശിച്ചതായും കേന്ദ്രമന്ത്രി പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി. കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ സംഘം വളരെ അനുഭാവത്തോടെ സ്വീകരിച്ചിട്ടുണ്ട്.

കേരളം ആവശ്യപ്പെടുന്ന മുഴുവന്‍ വാക്സിനും നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

കോവിഡിന്റെ പശ്ചാത്തലത്തിലും വ്യാപന സാഹചര്യത്തിലും എന്തു നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയാനെത്തിയ സംഘമാണ് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തിയില്‍ തൃപ്തരാണെന്നും ഒപ്പം കേരളത്തെ മാതൃകയാക്കണെമെന്നും പറഞ്ഞിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button