Latest News

സര്‍വകലാശാല വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോ, അശ്ലീല സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

ലഖ്നൗ: ലഖ്നൗ സര്‍വകലാശാല വാട്സ് ആപ്പ്് ഗ്രൂപ്പില്‍ പോണ്‍ വീഡിയോ. ബിഎ അഞ്ചാം സെമസ്റ്റര്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോയും വനിതാ അധ്യാപകരെക്കുറിച്ചും വിദ്യാര്‍ത്ഥിനികളെക്കുറിച്ചും അശ്ലീല കമന്റുകളും പ്രചരിച്ചു. സംഭവത്തില്‍ യൂണിവേഴ്സിറ്റി ചീഫ് പ്രോക്ടര്‍ ഹസന്‍ഗഞ്ച് പൊലീസില്‍ പരാതി നല്‍കി.

ശനിയാഴ്ച രാത്രിയാണ് പോണ്‍ ചിത്രങ്ങളും അധ്യാപികമാരെയും വിദ്യാര്‍ത്ഥിനികളെയും അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല സന്ദേശങ്ങളും പ്രചരിച്ചത്. ആന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഇവ പ്രചരിച്ചത്.

അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പേപ്പര്‍ പ്രസന്റേഷനുവേണ്ടി ഒരു വിദ്യാര്‍ത്ഥിനിയാണ് ഗ്രൂപ്പ് ആരംഭിച്ചത്. ക്ലാസിലുള്ള ആണ്‍കുട്ടിയുടെ പേരിലാണ് വീഡിയോയും സന്ദേശവും എത്തിയത്്. എന്നാല്‍ താന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

അധ്യാപകരും വിദ്യാര്‍ത്ഥികളുമായി 170 പേരാണ് ഈ ഗ്രൂപ്പിലുള്ളത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പില്‍ നിന്ന് എക്സിറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button