Kerala NewsLatest NewsLaw,
വാട്ട്സ്ആപ്പ് നിരോധിക്കണം; പൊതു താല്പര്യ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കുമളി സ്വദേശി നല്കിയ പൊതു താല്പര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര ഐ.ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കുമളി സ്വദേശിയായ ഓമനക്കുട്ടന് ജൂണ്‍ 23ന് ഹൈകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസില്‍ നേരത്തെ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പൊലീസ് മേധാവിയുടെയും നിലപാട് തേടിയിരുന്നു.
അപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയില്‍ കൃത്രിമം നടക്കാനുള്ള സാധ്യതയുണ്ടെന്നും ഹരജിക്കാരന് പറയുന്നു. ഈ സാഹചര്യത്തില്‍ വാട്സ്ആപ്പ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.