keralaKerala NewsLatest News

കോളിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്; ഇനി ഷെഡ്യൂൾ ചെയ്ത് കോൾ ചെയ്യാം

വാട്‌സ്ആപ്പ് കോളിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ്. ഇനി ഉപയോക്താക്കൾക്ക് കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത്, ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിലേക്ക് ക്ഷണിക്കാം. ജോലിസംബന്ധമായ മീറ്റിംഗുകൾക്കോ സുഹൃത്തുക്കളുമായി സംസാരിക്കാനോ സമയം നിശ്ചയിച്ച് കോളുകൾ പ്ലാൻ ചെയ്യാനാകും. കോൾ തുടങ്ങുന്നതിന് മുമ്പ് എല്ലാവർക്കും വാട്‌സ്ആപ്പ് ഓർമ്മപ്പെടുത്തലും നൽകും. ഇതിലൂടെ സംഭാഷണങ്ങൾ കൂടുതൽ ക്രമബദ്ധവും ആകർഷകവുമായിരിക്കും.

ഗ്രൂപ്പ് കോളുകൾക്ക് മുൻകൂട്ടി പ്ലാൻ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും, കോളിന് മുമ്പായി അറിയിപ്പുകൾ ലഭിക്കാനും പുതിയ സൗകര്യം സഹായിക്കും. കൂടാതെ, പുതുതായി ‘ഇൻ-കോൾ’ ഇന്ററാക്ഷൻ ടൂളുകളും ലഭ്യമാണ് — ഇമോജികളിലൂടെ പ്രതികരിക്കാനോ സന്ദേശങ്ങൾ കൈമാറാനോ കഴിയും. കോളിൽ പങ്കെടുക്കുന്നവർ ആരൊക്കെയെന്ന് ‘കാൾസ്’ ടാബിൽ കാണാം, ഇൻവൈറ്റ് ലിങ്കുകളും പങ്കിടാം. ലിങ്ക് വഴി പുതിയവർ ചേർന്നാൽ കോൾ ക്രിയേറ്റർക്ക് അലേർട്ട് ലഭിക്കും. എല്ലാ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സുരക്ഷിതമാണ്. പുതിയ അപ്‌ഡേറ്റുകൾ ആഗോളതലത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്, അടുത്ത ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.

വാട്‌സ്ആപ്പിൽ കോൾ ഷെഡ്യൂൾ ചെയ്യാനുള്ള മാർഗം

വാട്‌സ്ആപ്പ് തുറന്ന് Calls ടാബിലേക്ക് പോകുക.

കോൾ ഐക്കൺ അമർത്തി, വിളിക്കേണ്ട കോൺടാക്ട് അല്ലെങ്കിൽ ഗ്രൂപ്പ് തിരഞ്ഞെടുക്കുക.

“Schedule Call” ഓപ്ഷൻ തിരഞ്ഞെടുക്കുക.

തീയതിയും സമയവും സെറ്റ് ചെയ്ത്, ഇത് വീഡിയോ കോൾ ആണോ ഓഡിയോ കോൾ ആണോ എന്ന് തീരുമാനിക്കുക.

പച്ച ബട്ടൺ അമർത്തി സ്ഥിരീകരിക്കുക.

ഷെഡ്യൂൾ ചെയ്ത കോൾ പിന്നീട് Calls ലിസ്റ്റിൽ കാണാനാകും.

Tag: WhatsApp makes big changes to its calling system; now you can schedule calls

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button