നാളെ മുതൽ വാട്സ്ആപ് കോളുകൾ സർക്കാർ റെക്കോർഡ് ചെയ്യുമോ? സത്യാവസ്ഥ എന്ത്?
തിരുവനന്തപുരം: നാളെ മുതൽ വാട്ട്‌സ് ആപ്പ് കോളുകൾ സർക്കാർ റെക്കോർഡ് ചെയ്യുമെന്ന അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്ന വാർത്തകളിൽ വല്ല വാസ്തവവുമുണ്ടോ? ഈ സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം.
ഇത് പൂർണ്ണമായും വ്യാജസന്ദേശമാണെന്ന്. കേന്ദ്ര സർക്കാരിന്റെ ഫാക്‌ട് ചെക്ക് ടീം പിഐബി ഫാക്‌ട് ചെക്കിന്റെ ട്വിറ്റർ പേജിലും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഐടി നിയമങ്ങളിൽ ഒരിടത്തും തന്നെ സമൂഹ മാദ്ധ്യമ സേവനങ്ങളെ സർക്കാരിന് സമ്പൂര്ണമായി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ പലരും ഈ സന്ദേശങ്ങൾ വീണ്ടും വീണ്ടു ഷെയർ ചെയ്യുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നതിന് മുൻപ് വിവേകത്തോടെ അൽപം ചിന്തിച്ചാൽ വ്യാജ സന്ദേശങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒഴിവാക്കാം.