അക്ഷയയില്‍ പോകുമ്പോള്‍ പണം അധികം കരുതിക്കോ ! രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി
പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്

തിരുവനന്തപുരം: രാജ്യത്ത് ഇനി മുതൽ ആധാര്‍ സര്‍വ്വീസ് സേവനങ്ങളുടെ നിരക്കിൽ മാറ്റം . ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം.
അതെ സമയം പുതുക്കിയ ജിഎസ്ടി നിരക്കുമായി ഇന്ത്യ ജിഎസ്ടി 2.0 ലേക്ക് കടക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സാധാരണക്കാരന് നല്‍കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ജിഎസ്ടി 2.0 വലിയ ആശ്വാസം പകരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. 40,000ത്തില്‍ തുടങ്ങി 30 ലക്ഷം വരെയാണ് കാറുകളില്‍ പുതുക്കിയ ജിഎസ്ടി കൊണ്ടുവരുന്ന കിഴിവ്. ഇതില്‍ പ്രീമിയം ആഡംബര എസ്യുവികള്‍ മുതല്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ വരെ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വാഹന മേഖലയില്‍ വലിയ പരിഷ്‌കരണങ്ങളിലൊന്നായി മാറുകയാണ് ജിഎസ്ടി 2.0.
tag: When going to Akshaya, be careful with your money! The service charges for Aadhaar in the country have increased