ഡോളര്‍ കടത്തു കേസിൽ എം ശിവശങ്കറെ റിമാൻഡ് ചെയ്തു.

കൊച്ചി / ഡോളര്‍ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഫെബ്രുവരി 9 വരെയാണ് എം ശിവശങ്കറെ റിമാന്റ് ചെയ്തിരിക്കുന്നത്. കേസിൽ ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജി ഫെബ്രുവരി ഒന്നാം തീയതി കോടതി പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിൽ കോടതി ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിൽ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും ശിവശങ്കറിന് ജാമ്യം ലഭിക്കുകയുണ്ടായി. കേസിൽ അറസ്റ്റിലായി മൂന്ന് മാസം പിന്നിടുമ്പോഴാണ് ശിവശങ്കറിന് ജാമ്യം അനുവദിക്കപ്പെട്ടത്.

ഇതിനിടെ, ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം സ്പീക്കറെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിന് നിയമതടസ്സങ്ങളില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് നിയമസഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
യുഎഇ കോൺസുലേറ്റ് വഴി വിദേശത്തേയ്ക്ക് വൻതോതിൽ ഡോളര്‍ കടത്തിയെന്നാണ് കേസിലാണ് സീകെർ ശ്രീരാമ കൃഷ്ണനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പിഎസ് സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം ഉണ്ടായിരിക്കുന്നത്.