Uncategorized

തെരഞ്ഞെടുപ്പ് വന്നപ്പോൾ സർക്കാർ കണ്ണ് തുറന്നു, നേരിട്ടുള്ള താത്കാലിക നിയമനങ്ങൾക്ക് സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തി.

തിരുവനന്തപുരം / കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിൽ രഹിതർ പിണറായി സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടുകൊ ണ്ടിരു ന്ന അനധികൃത നിയമനകൾക്കെതിരെ തെരഞ്ഞെടുപ്പ് അടുത്തപ്പോ ഴെങ്കിലും സർക്കാർ കണ്ണ് തുറക്കാൻ തീരുമാനിച്ചു. സര്‍ക്കാര്‍ വകുപ്പു കളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത്തിന് സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തി. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാനും സർക്കാർ നിര്‍ദേശിച്ചു. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ എല്ലാ നിയമങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് തന്നെ ആയിരിക്കണമെന്ന് സർക്കാർ നിര്‍ബന്ധമാക്കി. ആദ്യപടിയായി അനധികൃതമായി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് സർക്കാർ നോട്ടീസും നല്‍കി.

പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ താത്കാലിക നിയമനം എംപ്ലോ യ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നാണ് സര്‍ക്കാര്‍ പുതിയ നിർദേശം കൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് പൂർണമായും വിലക്കി. നേരിട്ട് താത്കാലിക നിയമനം നടത്തുമ്പോൾ സംവരണ തത്വം പാലിക്കപ്പെടുന്നില്ലെന്ന് സർക്കാർ കണ്ടെത്തി. ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്തുന്നതിലൂടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി ജോലിക്ക് കാത്തിരിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാതെ വരുകയായിരുന്നു. അനധികൃത നിയമനങ്ങള്‍ സംവരണ തത്വം അട്ടിമറിക്കുകയും സംവരണ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഇതുവരെ. പിഎസ്‌സിയുടെ നിയമന പരിധിയില്‍പ്പെടാത്ത സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം നിയമനമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃ തമായി നിയമനം നേടിയവരെ പിരിച്ചുവിടാനും നടപടി തുടങ്ങി യിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button