എട്ട് വര്‍ഷം കൂടെ താമസിച്ച ഭാര്യ സ്ത്രീയല്ലെന്നറിഞ്ഞത് പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോള്‍

ഭാര്യ സ്ത്രീയല്ലെന്നറിയുന്നത് മരിച്ച് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം. മധ്യപ്രദേശിലെ സീഹോറില്‍ ആണ് സംഭവം. ദമ്പതികളിൽ ഭാര്യ പുരുഷനായിരുന്നുവെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരുടേയും മരണത്തെത്തുടര്‍ന്നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഭാര്യ സ്ത്രീയല്ലെന്ന് വ്യക്തമാകുന്നത്. എട്ടുവര്ഷക്കാലം ഇരുവരും ഭാര്യ ഭർത്താക്കന്മായി ജീവിക്കുകയായിരുന്നു. 2012ലാണ് ദമ്പതികൾ വിവാഹിതരായത്. 2014ല്‍ ഇരുവരും ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.ആഗസ്റ്റ് 11ന് ദമ്പതികൾ തമ്മില്‍ കുടുംബ കലഹം ഉണ്ടായി. തുടര്‍ന്ന് ഭാര്യ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേൽക്കുകയുണ്ടായി. തുടര്‍ന്ന് ഇരുവരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില തൃപ്തികരമല്ലാത്തതിനാല്‍ ആഗസ്റ്റ് 12ന് ഭോപ്പാലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. അഡീഷ്ണല്‍ പോലീസ് സുപ്രണ്ട് സമീര്‍ യാദവ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആഗസ്റ്റ് 12ന് മരണത്തിനു കീഴടങ്ങി. ആഗസ്റ്റ് 16നാണ് ഭര്‍ത്താവ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് ദമ്പതികൾ പുരുഷന്മാരാണെന്ന് കണ്ടെത്തുന്നത്.