ഉറപ്പിച്ചു; മുത്തയ മുരളീധരനാവാൻ വിജയ് സേതുപതി തന്നെ

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിൽ തമിഴ് സൂപ്പർതാരം വിജയ് സേതുപതി മുരളീധരനെ അവതരിപ്പിക്കുo.രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പുകൾ വന്നിരുന്നുവെന്നും ശ്രീലങ്കയിലുള്ള തമിഴ് വംശജരോടുള്ള ആദരവിനെത്തുടർന്ന് സേതുപതി ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും വാർത്തകൾ പ്രചരിച്ചു. അഭ്യൂഹങ്ങൾക്കിടയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്.
എം എസ് ശ്രീപതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് 800 എന്നാണ് പേരിട്ടിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ നേടിയ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടമാണ് സിനിമയുടെ പേരിനാധാരം. മൂവി ട്രെയ്ൻ മോഷൻ പിക്‌ചേഴ്‌സും ഡാർ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.സിനിമയുടെ ചിത്രീകരണം കൊവിഡ്-19 മൂലം നീണ്ടുപോകുകയായിരുന്നു.
ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്. ‘ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി പ്രതികരിച്ചു. മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണ്, എന്നാൽ അദ്ദേഹം സിനിമയോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നുംവിജയ് സേതുപതി പറഞ്ഞു. തന്റെ ജീവചരിത്ര സിനിമയിൽ വിജയ് സേതുപതി നായകനാകു
ന്നതിൽ താൻ അതീവ സന്തോഷവാനാണ് എന്നായിരുന്നു മുത്തയ്യ മുരളീധരൻ്റെ പ്രതികരണം. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരണം നടക്കുന്നത്.