DeathEducationHealthHomestyleLife StyleNationalNewsWorld

‘ഹൈപ്പറ്റൈറ്റിസ് എ’ ബാധിതര്‍ വര്‍ദ്ധിക്കുന്നു;ലോകാരോഗ്യ സംഘടന

കരളിനെ ബാധിക്കുന്ന അണുബാധയായ ഹെപ്പറ്റൈറ്റിസ് എ ആഗോളതലത്തില്‍ പ്രതിവര്‍ഷം പത്ത് കോടിയിലധികം പേരില്‍ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന അണുബാധയാണിത്.

ഗുരുതരമായ മഞ്ഞപ്പിത്തമാണ് ഈ രോഗത്തിന്റെ അനന്തരഫലമെന്നാണ് ഇതുവരെ നടത്തിയ പഠനത്തില്‍ നിന്നും മനസിലാകുന്നത്. അതേസമയം ഹെപ്പറ്റൈറ്റിസ് എ അണുബാധ വിട്ടുമാറുമെങ്കിലും ശരീര വേദന ഉള്‍പ്പെടെയുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടാകും.

കുട്ടികളിലും ഈ രോഗം കണ്ട് വരുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മലിനമായ വെള്ള, ഹെപ്പറ്റൈറ്റിസ് എ വൈറസ് അടങ്ങിയ ഭക്ഷണം എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് എ അണുബാധ പടരാനുള്ള സാധ്യത ഒരുക്കുന്നത്.

മലം, ഉമിനീര്‍ എന്നിവ വഴിയാണ് ഈ രോഗം പകരുന്നത്. അതിനാല്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ ഒരു പരിധി വരെ ഹെപ്പറ്റൈറ്റിസ് എ പിടിച്ചുകെട്ടാമെന്നാണ് ലോകാരോഗ്യ സംഘടന വ്യ ക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button