നിയമസഭയിലെ കൈയാങ്കളിക്കേസ് സുപ്രീംകോടതിയില്‍ നടക്കുന്ന വിവരം അറിയാമല്ലോ അല്ലെ? ലോക്‌സഭ സ്പീക്കര്‍
ഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നടത്തണമെന്ന സുപ്രീംകോടതിയുടെ വിധി ഇന്നലെ വന്നതിന് പിന്നാലെ ലോക്‌സഭയിലും കയ്യാങ്കളി കേസ് ചര്‍ച്ചാ വിഷയമായി.
ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിക്ഷേധം പ്രകടിപ്പിക്കാന്‍ പ്രതിപക്ഷ എം.പി മാര്‍ കടലാസ് കീറിയെറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭയിലെ കൈയാങ്കളിക്കേസ് സുപ്രീംകോടതിയില്‍ നടക്കുന്ന വിവരം അറിയാമല്ലോ എന്ന് ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള എം പി മാരോട് ചോദ്യം ഉന്നയിക്കുകയായിരുന്നു.
ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യ്തു കൊണ്ടിരിക്കെ പ്രതിപക്ഷം പ്രതിഷേധത്തിന്റെ ഭാഗമായി കടലാസ് കീറിയെറിയുകയായിരുന്നു.
ഇതേ തുടര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, എ.എം. ആരിഫ് തുടങ്ങി 12 എംപിമാരെ ചേംബറില്‍ വിളിച്ചുവരുത്തിയതിന് ശേഷമാണ് കയ്യാങ്കളി കേസിനെ കുറിച്ച് സ്പീക്കര്‍ ഓംബിര്‍ള ഓര്‍മ്മിപ്പിച്ചത്. സഭയല്‍ അച്ചടക്കം പാലിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കി.