CovidLatest NewsNationalWorld

ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്. കൂടുതല്‍ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുള്‍പ്പെടെ നിര്‍ണായകഘട്ടത്തെ നേരിടാന്‍ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട്. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി രംഗത്തുണ്ട്. കൊവിഡ് ആരംഭിച്ച ശേഷം ഇതുവരെ ലോകത്ത് 3.1 മില്ല്യന്‍ ജനങ്ങള്‍ മരിച്ചതായിയാണ് ഓദ്യോഗിക കണക്ക്. കഴിഞ്ഞ ഒന്‍പത് മാസമായി ലോകത്ത് പലഭാഗത്തും കൊവിഡ് രോഗികളുടെ വര്‍ദ്ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button