CovidLatest NewsNationalNewsUncategorized
കൊറോണ ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തിൽ പങ്കെടുത്ത 150 പേരിൽ നൂറുപേർക്ക് രോഗം; 21 പേർ മരിച്ചു
ജയ്പുർ : കൊറോണ ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തിൽ പങ്കെടുത്ത 150 പേരിൽ നൂറു പേർക്ക് കൊറോണ. സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത 21 പേർ കൊറോണ ബാധിച്ചു മരിച്ചു. രാജസ്ഥാനിലെ സീക്കർ ജില്ലയിലാണ് സംഭവം. എന്നാൽ ആകെ അഞ്ചു മരണം മാത്രമേ കൊറോണ മൂലം ഉണ്ടായിട്ടുള്ളൂ എന്നാണ് ഔദ്യോഗിക ഭാഷ്യം.
ഏപ്രിൽ 21നാണ് ഖീർവ ഗ്രാമത്തിൽ കൊറോണ ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നത്. മൃതദേഹം പൊതിഞ്ഞു കൊണ്ടുവന്ന കവർ നീക്കം ചെയ്ത ഗ്രാമീണർ മരിച്ചയാളുടെ ദേഹത്തു തൊട്ടും അന്തിമോപചാരം അർപ്പിച്ചു.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസരയുടെ മണ്ഡലത്തിൽ നടന്ന അത്യാഹിതത്തെക്കുറിച്ച് അദ്ദേഹം തന്നെയാണു സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവച്ചത്.