Kerala NewsLatest News
പെണ്‍കുട്ടിയെ ശല്യപ്പെടുത്തി, ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച പ്രതി പിടിയില്‍
തിരുവല്ല: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിന്റെ വീട്ടില്‍ കയറി ആക്രമണം. ചാത്തങ്കരി തുണ്ടിയില്‍ പ്രണവ് (19) ആണ് സംഭവത്തില്‍ പിടിയിലായത്. വെണ്‍പാല പനച്ചിമൂട്ടില്‍ വിഷ്ണുവിന്റെ വീടിന് നേരയാണ് ആക്രമണം നടത്തിയത്.
പ്രണവ് വെണ്‍പാലയില്‍ വെച്ച് വിഷ്ണുവിന്റെ അയല്‍വാസിയായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തി. വിഷ്ണു ഇത് ചോദ്യം ചെയ്തതോടെ പ്രണവ് സ്ഥലത്ത് നിന്നും പോയി. ശേഷം പ്രണവ് മൂന്ന് പേരെ കൂട്ടി രാത്രിയില്‍ വിഷ്ണുവിന്റെ വീടിന് നേരേ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.