Kerala NewsLatest News

ആദ്യ റൗണ്ടില്‍ സംസ്ഥാനത്ത് ഇടത് മുന്നേറ്റം

തിരുവനന്തപുരം | സംസ്ഥാനത്ത് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ ഡി എഫിന് മേല്‍കൈ. 86 മണ്ഡലത്തില്‍ എല്‍ ഡി എഫും 51 വോട്ടിന് യു ഡി എഫും മുന്നിട്ട് നില്‍ക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എല്‍ ഡി എഫ് വലിയ തോതില്‍ മുന്നേറിയപ്പോള്‍ മലപ്പുറം, എറണാകുളം, വയനാട് ജില്ലകളില്‍ യു ഡി എഫിന്റെ മുന്നേറ്റമാണുള്ളത്. നേമം, പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമാകുന്നത്.

പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാം സ്ഥാനത്താണുള്ളത്. കളമശ്ശേരിയില്‍ പി രാജീവാണ് ആദ്യ റൗണ്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എല്‍ ഡി എഫിന്റെ ലീഡ് 5000ത്തിന് പുറത്ത് കടന്നിരിക്കുന്നു. കാസര്‍കോട് ഇരു മുന്നണിയും ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട് സൗത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ സി മൊയ്ദീന്‍, കെ കെ ശൈലജ, എം എം മണി, കടകംപള്ളി സുരേന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ കെ ടി ജലീല്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ ആദ്യ റൗണ്ടില്‍ പിന്നിട്ട് നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കുമ്മനം രാജശേഖരന്‍ എന്നിവരെല്ലാം ആദ്യ റൗണ്ടില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button