ബിഗ് ബോസ് മലയാളം സീസണ്‍ 3 വോട്ടിംഗ് അവസാനിച്ചു; ആരാവും ടൈറ്റില്‍ വിന്നര്‍?
ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയിയെ തീരുമാനിക്കാനുള്ള പ്രേക്ഷക വോട്ടിംഗ് ശനിയാഴ്ച അവസാനിച്ചു. തിങ്കളാഴ്ച ആരംഭിച്ച വോട്ടിംഗ് ശനിയാഴ്ച അര്‍ധരാത്രി 12 മണി വരെയായിരുന്നു വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 95-ാം ദിവസം ഷോ അവസാനിപ്പിക്കേണ്ടിവരുകയായിരുന്നു.
എന്നാല്‍ ഷോ അവസാനിപ്പിച്ചതിനു ശേഷവും വിജയിയെ തിരഞ്ഞെടുക്കുന്നതിനായി ഇഷ്ട മത്സരാര്‍ഥികള്‍ക്ക് ഒരാഴ്ച വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുകയായിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, റിതു മന്ത്ര, റംസാന്‍ മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരായിരുന്നു അവസാന എട്ടില്‍ ഇടംപിടിച്ച മത്സരാര്‍ഥികള്‍.
ദിവസങ്ങള്‍ക്കു മുന്‍പ് മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഇന്നലത്തെ വോട്ടിംഗ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മത്സരാര്‍ഥികളില്‍ മിക്കവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.