Editor's ChoiceKerala NewsLatest NewsLocal NewsNationalNews
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട: ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 95.35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം ചെറുവായൂര്‍ സ്വദേശി അബ്ദുള്‍ അസീസാണ് സ്വര്‍ണം കടത്തി കൊണ്ട് വന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്ബ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.