ചെല്ലൻകാവിൽ പോയിട്ട് എന്തുകൊണ്ട് സമരപ്പന്തലിക്ക് മന്ത്രി പോയില്ല, ജനം കൈകാര്യം ചെയ്യുമെന്ന് ഭയന്നിട്ടോ,

ചെല്ലൻകാവ് മദ്യ ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ബാലൻ. ഊരിലെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിരിക്കുന്നു. കോളനികൾ മദ്യവിമുക്തമാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിരിക്കുന്നു. ഗവൺമെന്റിന്റെ വികസന പദ്ധതികൾ പലതും ചെല്ലങ്കാവിൽ എത്തുന്നില്ല എന്ന് മന്ത്രി സമ്മതിച്ചിരിക്കുന്നു. പിന്നാക്കക്കാരന്റെ മന്ത്രിയെന്ന നിലയിൽ മന്ത്രി നടത്തിയ പ്രസ്ഥാവന ചില മാധ്യമങ്ങൾ വീമ്പോടെ വിളമ്പിയേക്കാം. മന്ത്രി ബാലൻ പിന്നാക്കക്കാരന്റെ മന്ത്രിയെന്ന് പറഞ്ഞാൽ പിണറായി അഗീകരിച്ചേക്കാം. കേരളത്തിലെ ജനങ്ങൾ അത് അഗീകരിക്കില്ല.
വയനാട്ടിലെ ആദിവാസികൾ അടക്കമുള്ള പിന്നോക്ക വിദ്യാർത്ഥി സമൂഹം നടത്തിവരുന്ന സമരങ്ങൾ കാണാൻ കണ്ണില്ലാത്തവനാണ് മന്ത്രി ബാലൻ. വാളയാറിലെ ഇരകളുടെ കാര്യത്തിൽ ഈ മന്ത്രി നടത്തിയ പ്രസ്താവനയും കേരളം മറന്നിട്ടില്ല. ജനങ്ങളെ മരക്കഴുതകളാക്കാനാണോ മന്ത്രി ബാലൻ ശ്രമിക്കുന്നത്. അതല്ല ജനം മുഴുവൻ മരക്കഴുത ആണെന്ന് ചിന്തിക്കുകയാണോ. വാളയാർ കേസിൽ കേസന്വേഷണം സർക്കാർ ഉദ്ദേശിച്ചത് പോലെ നടന്നിട്ടില്ലെന്നും എകെ ബാലൻ പറഞ്ഞു. തുടരന്വേഷണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അമ്മ ആവശ്യപ്പെട്ട പോലെ തുടരന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർക്കുമ്പോൾ കേസന്വേഷണത്തിൽ കുറ്റക്കാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിയ്ക്കുന്നത് എന്ന് വ്യക്തമാവുകയാണ്. പ്രഥമികന്വേഷണത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരാണ് വാളയാർ കേസിനെ സമൂലം അട്ടിമറിച്ചത്.
മന്ത്രി എ.കെ ബാലനെതിരെ വാളയാർ പീഡനക്കേസ് പെൺകുട്ടികളുടെ അമ്മ ഇതിനിടെ രംഗത്ത് വന്നു, നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ പോയിട്ടും എന്ത് കൊണ്ട് മന്ത്രി ബാലൻ സമരപന്തലിലേക്കെത്തിയില്ലെന്ന് അമ്മ ചോദിക്കുകയുണ്ടായി. നീതിക്കായി തെരുവിൽ അതും സാക്ഷര കേരളത്തിൽ സമരം നടത്തുകയാണ് അവർ. ഒരു കമ്മ്യുണിസ്റ്റ് സർക്കാരിന്റെ കാലത്ത്. അതും പിണറായിയുടെ ഭരണ കാലത്ത്.
പ്രതികളെ കണ്ടെത്തുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി ഒരു വർഷം പിന്നിട്ടിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും തന്നെ ആരും തെറ്റി ധരിപ്പിച്ചല്ല സമരത്തിനിറക്കിയതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞിരിക്കുന്നു. ഇത് പച്ചിമബംഗാളല്ല , കേരളമാണ്. കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ ആരും നോക്കരുത്. ചെല്ലങ്കാവിലെത്തിയ മന്ത്രി വാളയാർ വിഷയത്തിൽ പ്രതികരിക്കുന്നു. തൊട്ടടുത്ത വളയാറിലേക്ക് എത്തിനോക്കാൻ ഭയപ്പെടുന്നു. കേസന്വേഷണം സർക്കാർ ഉദ്ധേശിച്ചത് പോലെയല്ല നടന്നതെന്ന് മന്ത്രി എകെ ബാലൻ പറയുന്നു. ജനത്തെ വാളയാർ കേസിൽ ഇതിലധികം എന്താണ് വിഡ്ഢികളാക്കാൻ കഴിയുക. മന്ത്രി ബാലന് ആ കസേരയിലിരിക്കാൻ എന്താണ് യോഗ്യത.