ഓണക്കാലത്തെ വ്യാപകമായ ലഹരി വ്യാപനം; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി ടെമ്പറൻസ് കമ്മീഷൻ

ഓണക്കാലത്തെ വ്യാപകമായ ലഹരി വ്യാപനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി ടെമ്പറൻസ് കമ്മീഷൻ. ആഘോഷസീസണിൽ മദ്യവും ലഹരിയും അക്രമവും വ്യാപകമായാൽ അതിന് സർക്കാരിന് കൂട്ടുത്തരവാദിത്വം ഒഴിവാക്കാനാവില്ലെന്ന് ടെമ്പറൻസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ് വ്യക്തമാക്കി.
ഓണം കഴിഞ്ഞാൽ കോടിക്കണക്കിന് രൂപയുടെ മദ്യം വിറ്റഴിച്ചുവെന്ന കണക്കുകൾ പുറത്തുവിടാൻ ഭരണാധികാരികൾ വെമ്പൽ കൊള്ളുന്നുവെന്നും, എന്നാൽ അതിന്റെ സാമൂഹിക ദോഷഫലങ്ങളെ വിലയിരുത്താൻ താൽപര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യപാനവും മാരക ലഹരി ഉപയോഗവും വർധിക്കുന്നത്, സാധാരണ ജനങ്ങളുടെ മാനസികാരോഗ്യത്തിലെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി മൂലം അക്രമസംഭവങ്ങൾ വർധിച്ചുവരുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.“മനുഷ്യരുടെ ലഹരി ആശക്തി എന്ന ബലഹീനതയെ അബ്കാരികളും ഭരണാധികാരികളും ചൂഷണം ചെയ്യുന്നു” എന്നായിരുന്നു ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസിന്റെ ആരോപണം.
Tag: Widespread drug abuse during Onam; KCBC Temperance Commission strongly criticizes the government