സംസ്ഥാനത്ത് വ്യാപകമായ തോതിൽ അവയവക്കച്ചവടം, സര്‍ക്കാര്‍ ജീവനക്കാര്‍ വരെ സംഘത്തിൽ.

സംസ്ഥാനത്ത് വ്യാപകമായ തോതിൽ അവയവക്കച്ചവടം നടന്നുവരുന്നതായി ഞെട്ടിക്കുന്ന വിവരം. അവയവക്കച്ചവടം നടക്കുന്നതായ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. അവയവ മാറ്റത്തിന്റെ പേരിൽ വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച ക്രൈംബ്രാഞ്ച് ഐ.ജിയുടെ റിപ്പോർട്ട് പുറത്തായി. രണ്ട് വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
രണ്ടു വര്‍ഷത്തിനിടെ അവയവ ദാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്താനും വിപണനം നടത്താനും ഒരു സംഘം രൂപീകരിച്ച് വലിയതോതില്‍ ഇതിലേക്ക് ആളുകളെ പ്രലോഭിപ്പിച്ച് ചേര്‍ക്കുകയായിരുന്നു. അനധികൃതമായി വ്യാപകമായ തോതിൽ ഈ സംഘം അവയവ കൈമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാര്‍ വഴിയാണ് അവയവ ദാതാക്കളെ കണ്ടെത്തിയിരുന്നത്. ഇതിനായി ഓൺലൈൻ ഉൾപ്പടെ മാധ്യമങ്ങൾ വഴി പരസ്യങ്ങളും നൽകിയിരുന്നു. സംസ്ഥാനത്തെ ചില സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സംഘത്തിലുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാധമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി ശുപാര്‍ശ ചെയിതിരിക്കുന്നത്.