സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഇടവിട്ട ലഘു മുതല്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പുകളില്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നതനുസരിച്ച്, 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയെ ശക്തമായ മഴ എന്നാണ് കണക്കാക്കുന്നത്.
ഛത്തീസ്ഗഡിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ മഴയ്ക്ക് പ്രധാന കാരണം. ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഉളിക്കല്‍ വയത്തൂര്‍ പാലത്തില്‍ വാഹനം ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്ന് പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രാത്രി തുടങ്ങിയ മഴ ഇപ്പോള്‍ വരെ തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Tag: Widespread rain in the state today; Yellow alert in nine districts