ഖബറടക്കുന്നതിനിടെ നാട്ടുകാര്‍ക്ക് സംശയം; മാനസിക രോഗിയായ ഗൃഹനാഥനെ ഭാര്യ കൊലപ്പെടുത്തയതിങ്ങനെ
ആനക്കര: മാനസിക രോഗിയായ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് പുളിക്കല്‍ വീട്ടില്‍ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അേന്വഷണത്തിനൊടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ സിദ്ദീഖ് മരിച്ചതായി വീട്ടുകാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ദീഖിെന്റ ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ നാട്ടുകാരുടെ സംശയത്തിനിടയാക്കി. തുടര്‍ന്ന് തൃത്താല പൊലീസില്‍ വിവരം കൈമാറുകയും ഖബറടക്കം നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. മൃതദേഹം പരിശോധിച്ച പൊലീസിനും സംശയം തോന്നിയതോടെ പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. വൈകീട്ടോടെ മൃതദേഹം കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
രാത്രിയോടെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സി. ഹരിദാസ്, തൃത്താല സി.ഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ഫാത്തിമ കുറ്റം സമ്മതിച്ചത്. പ്രതിയെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് മലമല്‍ക്കാവിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി.
സംഭവത്തെക്കുറിച്ച് പ്രതി പറയുന്നതിങ്ങനെ: മാനസിക രോഗമുള്ള ഭര്‍ത്താവിനെ ഞായറാഴ്ച രാത്രി പലവട്ടം വീടിെന്റ മുന്‍ഭാഗത്ത് കിടത്താന്‍ നോക്കി. കിടത്തിയപ്പോഴെല്ലാം മുന്‍ഭാഗത്തെ തിണ്ടില് കയറി നിന്നു. പിന്നീട് അവിടെനിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കൈകൊണ്ട് മുഖം പൊത്തി പുതപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചയോടെ കൃത്യം നടത്തിയ ശേഷം മുന്‍വശത്തെ വാതില്‍ അടച്ച് കിടന്നുറങ്ങി. പിന്നീട് രാവിലെ ആറോടെ പിതാവിന് അനക്കമിെല്ലന്ന് അകത്ത് കിടന്നുറങ്ങുന്ന മകളെ അറിയിച്ചു.
മകളും ഭര്‍ത്താവും കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊലപ്പെടുത്തിയ വിവരം അറിഞ്ഞില്ലെന്നാണ് ഇവര്‍ നല്കിയ മൊഴി. പ്രതിയെ പട്ടാമ്ബി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മക്കള്‍: ഫസീല. പരേതനായ അബൂതാഹിര്‍. മരുമകന്: അബ്ദുസ്സലാം. സഹോദരങ്ങള്‍: സെയ്തലവി, കദീജ, ആയിഷ, ഇയ്യാത്തുകുട്ടി, പാത്തുമ്മു.