CrimeKerala NewsLatest NewsLocal News
ജനവാസ മേഖലയില്‍ നാശം വിതച്ച് കാട്ടാന
കരുവാരക്കുണ്ട്: കരുവാരക്കുണ്ടില്‍ കാട്ടാന ശല്യം രൂക്ഷമെന്ന് പരാതി. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാട്ടാന നശിപ്പിച്ചു. കല്‍ക്കുണ്ട് ആനത്താനത്തെ സ്നേഹാലയത്തില്‍ തോമസിന്റെ സ്‌കൂട്ടറാണ് കാട്ടാന നശിപ്പിച്ചത്.
വീട്ടിലേക്ക് സ്‌കൂട്ടര്‍ കൊണ്ടുപോകാന്‍ പ്രയാസമായതിനാല്‍ വീടിന് സമീപത്തെ റോഡരികിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിടാറ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് കാട്ടാന നശിപ്പിച്ചിരിക്കുന്നത്.
ജനവാസ മേഖലയായ ഇവിടെ കാട്ടാനയുടെ സാമിപ്യം മനസ്സിലായതോടെ തീര്‍ത്തും ഭീതിയിലാണ് ജനങ്ങള്‍. പരാതിയെ തുടര്‍ന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥാലം സന്ദര്‍ശിച്ചു.