Editor's ChoiceKerala NewsLatest NewsLocal NewsNationalNews

അന്യഗ്രഹ ജീവികൾ ഭൂമിയെ കീഴടക്കുമോ,അന്യഗ്രഹ ജീവി​കൾ സ്ഥാപി​ച്ചെന്നു കരുതുന്ന ഫലകം കണ്ടെത്തി​യതാണ് ഒടുവി​ലത്തെ സംഭവം.

ലോകത്തിന്റെ നിയന്ത്രണം ഒന്നടങ്കം സ്വന്തമാക്കി വരുന്ന അന്യഗ്രഹ ജീവികൾ ഭൂമിയിലെ മനുഷ്യനെയും വരും നാളുകളിൽ അടിമകളാ ക്കുമോ എന്ന സംശയം ബലപ്പെടുന്നു. അന്യ ഗ്രഹജീവികാലുമായി ബദ്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകളും വർത്തമാനങ്ങളും ഇതിലേ ക്കാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഇത് ചൂണ്ടിക്കാണിക്കു ക കൂടിയാണ്. റൊമാനി​യയി​ലെ പി​യത്ര നീമി​ലെ പെട്രോഡാവ ഡേസി​യൻ കോട്ടയ്ക്ക് സമീപം​ അന്യഗ്രഹ ജീവി​കൾ സ്ഥാപി​ച്ചെന്നു കരുതുന്ന ഫലകം കണ്ടെത്തി​യതാണ്ഇതുമായി ബന്ധപ്പെട്ട ഒടുവി​ലത്തെ സംഭവം അരങ്ങേറിയിരിക്കുന്നത്. പതി​മൂന്നടി​ ഉയരത്തിൽ ത്രി​കോണാകൃതി​യുളള ഫലകമാണ് ഇവിടെ കണ്ടെത്തി​യിരിക്കുന്നത്. ഭൂമി​യി​ൽ ഉറപ്പി​ച്ച നി​ലയി​ൽ തി​ളക്കമാർന്ന ഏതോ ഒരു ലോഹം കൊണ്ടുണ്ടാക്കി​യ സ്തംഭത്തി​ൽ ചില കുറി​പ്പുകൾ കൂടി ഉണ്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഈ ഫലകം ആദ്യം കാണുന്നത്.

നേരത്തേ അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ ഇത്തരത്തി​ലൊരു ഫലകം നേരത്തെ കണ്ടെത്തി​യി​രുന്നു. റൊമാനി​യയി​ൽ കണ്ടെത്തി​യ ഫലകത്തി​ന് ചി​ല വ്യത്യാസങ്ങൾ കണ്ടെത്തി​യി​ട്ടുണ്ട്. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവി​കൾ സ്ഥാപി​ച്ചതാണെന്നാണ് അന്യഗ്രഹ ജീവികളിൽ വിശ്വസിക്കുന്നവർ അടിവര യിട്ടു പറയുന്നു. അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഫലകം സ്ഥാപിക്കില്ല എന്നും അവർ പറയുന്നുണ്ട്. അമേരി ക്കയിൽ ഫലകം കാണാതായതിന് അടുത്ത ദിവസമാണ് റൊമാനി​യയി​ൽ ഫലകം കണ്ടെത്തുന്നത്. അതേസമയം, ഇക്കാര്യത്തി​ൽ എത്രത്തോ ളം സത്യാവസ്ഥ ഉണ്ടെന്നും അറിയില്ല.

മണ്ണിൽ നിന്ന് 12 അടി ഉയരത്തിലാണ്, അമേരിക്കയിലെ മരുഭൂമിയി ലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപത്ത് ആദ്യ ഫലകം കാണുന്നത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉള്ളത്. ഹെലികോപ്ടർ വഴി ചെമ്മരിയാടുകളുടെ സർവേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗ സ്ഥരാണ് ആദ്യത്തെ ഫലകം കണ്ടെത്തുന്നത്. ഇതേക്കുറിച്ച് ശാസ്ത്ര ജ്ഞർ പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി യാണിതെന്നാണ് നൽകിയിട്ടുള്ള വിശദീകരണം. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്‌പേസ് ഒഡീസിയിൽ ‘ ഇതുപോലൊരു സ്തംഭത്തെ കാണിക്കുന്നുണ്ട്. ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചി രിക്കു ന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് മരുഭൂമിയിൽ സ്ഥാപിച്ചതാകാൻ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകർ പറഞ്ഞത്.എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button