Kerala NewsLatest News

വെടിയേറ്റ് മരിച്ച നിലയില്‍ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ കണ്ടെത്തി

മണ്ണാര്‍ക്കാട്: വെടിയേറ്റ് മരിച്ച നിലയില്‍ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ കണ്ടെത്തി. യുവാവിനെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ഇരട്ടവാരി പറമ്ബന്‍ സജീര്‍ എന്ന ഫക്രുദീനാണ് (24).

ഫക്രുദീനൊപ്പമുണ്ടായിരുന്നു സുഹൃത്ത് മഹേഷിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരണം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു. മഹേഷ് സുഹൃത്തിനെ താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് ഫോണില്‍ അറിയിച്ചിരുന്നു.

കൂടാതെ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് പോലീസിനെ അറിയിച്ചു. നേരത്തെ നിരവധി കേസുകള്‍ മഹേഷിനും, സജീറിനുമെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button