CrimeDeathLatest NewsLaw,
മാനസയുടെ മൃതദേഹം നാട്ടിലെത്തിച്ചു മടങ്ങവെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
കണ്ണൂര്‍: കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം നാട്ടിലെത്തിച്ച് മടങ്ങവേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കണ്ണൂരില്‍ നിന്നും കോതമംഗലത്തേക്ക് മടങ്ങുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ആംബുലന്‍സ് ഡ്രൈവര്‍മാരായ എറണാകുളം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാനസയുടെ മൃതദേഹം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ച് തിരിച്ചു പോകുന്നതിനിടെ മാഹിപ്പാലത്തിന് സമീപത്താണ് അപകടം നടന്നത്. മാഹിയില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ആംബുലന്‍സില്‍ വന്നിടിക്കുകയായിരുന്നു.
അതേസമയം കണ്ണൂരിലെ എകെജി ആശുപത്രിയിലുള്ള മാനസയുടെ മൃതദേഹം രാവിലെ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കും.