പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; ആരോപണവുമായി കോണ്‍ഗ്രസ് ലോക്‌സഭാംഗം മനീഷ് തിവാരി
ദില്ലി: പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് ലോക്‌സഭാംഗം മനീഷ് തിവാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
543 അംഗങ്ങളാണ് നിലവില്‍ ലോക്‌സഭയില്‍ ഉള്ളത്. ഇത് വര്‍ദ്ധിപ്പിച്ച് ആയിരം ആക്കാനുളള നീക്കമാണ് കേന്ദ്രം നടത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ വിശാല കൂടിയാലോചന ഇല്ലാതെ നീക്കം നടത്തരുതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
1977 ലാണ് ഇതിന് മുമ്പ് പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടിയത്. വനിതാ സംവരണം രാജ്യത്ത് നടപ്പാക്കണമെന്ന ആവശ്യം പല പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ലോക്‌സഭാ സംഖ്യയില്‍ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആവശ്യം. 2024 ന് മുമ്പ് കേന്ദ്രത്തിന് ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടി വരും. ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയ ശേഷം മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാനായിരിക്കും കേന്ദ്രത്തിന്റെ നീക്കം.