Latest NewsLaw,Local NewsNationalNews

പിഴ അടക്കും, പുനപരിശോധന ഹരജിയും നൽകും – പ്രശാന്ത് ഭൂഷണ്‍.

തനിക്കെതിരെയുള്ള കോടതിയ ലക്ഷ്യക്കേസില്‍ സുപ്രീംകോടതി വിധിച്ച പിഴ അടക്കുമെന്നും അതേസമയം പുനപരിശോധന ഹരജി നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി, കോടതി ദുര്‍ബലമായാല്‍ ഓരോ പൗരനെയും ബാധിക്കും, അതിനാൽ താൻ പുനപരിശോധന ഹരജി നൽകും. പ്രശാന്ത് ഭൂഷണ്‍ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
കോടതിയോട് അങ്ങേയറ്റം ബഹുമാനമാണ്. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെക്കെതിരെയുള്ള ട്വീറ്റിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. പ്രശാന്ത് ഭൂഷനെതിരെ ഒരു രൂപ പിഴയാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു രൂപ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം വരെ തടവും മൂന്ന് വര്‍ഷം വരെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കുമാണ് കോടതി പറഞ്ഞിട്ടുള്ളത്. സെപ്തംബര്‍ 15ന് മുമ്പ് പിഴ അടയ്ക്കണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും, ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും അതേസമയം, താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി. എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button