indiaNationalNews

കർഷകരെയും വ്യവസായികളെയും സംരക്ഷിക്കും; ഇറക്കുമതികൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ചുമത്തിയതിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ചുമത്തിയതിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വ്യവസായ- വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കർഷകരുടെ, സംരംഭകരുടെ, ചെറുകിട വ്യവസായങ്ങളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും കേന്ദ്രസർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

“ഇന്ത്യയും അമേരിക്കയും പരസ്പരത്തിന് ഗുണകരമായ ഒരു വ്യാപാരകരാറിലെത്താൻ മാസങ്ങളായി ചർച്ചകൾ നടത്തുകയാണ്. ഈ ലക്ഷ്യം നേടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കർഷകരുടെയും ചെറുകിട സംരംഭകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടനുമായി നടത്തിയ സമൂല സാമ്പത്തിക വ്യവസായകരാറിൽ പിന്തുടർന്നത് പോലെ എല്ലാ നടപടികളും സ്വീകരിക്കും,” വാർത്താകുറിപ്പിൽ പറയുന്നു.

കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചർച്ചകളിലാണ് നിലവിൽ പുരോഗതി ഇല്ലാത്തത്. ഇതേ തുടർന്ന്, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫും അധിക പിഴയും ചുമത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Tag: Will protect farmers and industrialists; India strongly responds to US imposition of 25 percent tariff on imports

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button