Latest NewsNews

16 ലക്ഷം കി.മി വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേക്ക്: മൊബൈല്‍ സിഗ്‌നലുകള്‍ തടസ്സപ്പെട്ടേക്കാം

വാഷിങ്ടണ്‍: മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ ശക്തിയേറിയ സൗരക്കാറ്റ് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോട് അടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.

സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ഉത്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്‌പേസ് വെതര്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ജി.പി.എസിനെയും മൊബൈല്‍ഫോണ്‍, സാറ്റ്ലൈറ്റ് ടി.വി. സിഗ്‌നലുകളിലും തടസ്സങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്ന് വെബ്‌സൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

കാറ്റിന്റെ വേഗത കൂടുന്നത് മൂലം ഉപഗ്രഹ സിഗ്‌നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും.

ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കുമെന്നും ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കുകയും കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button