സുനാമിയെ അതിജീവിച്ച , ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷിക്ക് 70 വയസ്സ്

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷിക്ക് 70 വയസ്സ് തികയുന്നു . ലോകത്തെ 70 ശതമാനം പക്ഷികളും 20 വയസ്സു പോലും കടക്കാത്തപ്പോഴാണ് വിസ്ഡം ആല്‍ബട്രോസ് എന്നു വിളിപ്പേരുള്ള ഈ പക്ഷി അത്ഭുതമാകുന്നത്.
വടക്കന്‍ പസഫിക്കിലെ പവിഴപ്പുറ്റുകളില്‍ നിന്ന് രൂപംകൊണ്ട മൂന്ന് ചെറിയ ദ്വീപുകളുടെ കൂട്ടായ്മയായ മിഡ്‌വേ അറ്റോളിലാണ് ഇവ കാണപ്പെടുന്നത് . ഇവിടെ ഓരോന്നും മുട്ടയിട്ട് അടയിരിക്കുകയാണ്. ഒരു മാസത്തിനകമാണ് മുട്ട വിരിയുന്നത്.കടലില്‍ നിന്നും ഇണചേരാനും മുട്ടയിടാനുമായി ഇവ ഈ ദ്വീപിലേക്കെത്തുന്നത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് മുട്ടയിട്ട് അടയിരിക്കുന്നത് . ഇണയോടൊപ്പം തയ്യാറാക്കുന്ന കൂട്ടിലാണു വിസ്ഡം മുട്ടയിട്ട് അടയിരിക്കുന്നത്
1930 കളുടെ അവസാനം മുതലാണ് വിസ്ഡം ആല്‍ബട്രോസ് എന്ന പക്ഷിയെ ഗവേഷകര്‍ തിരിച്ചറിഞ്ഞത് . 1956 മുതലാണ് വിസ്ഡത്തെ ടാഗ് ധരിപ്പിച്ച് നിരീക്ഷിക്കാന്‍ തുടങ്ങിയത് . 1956-ല്‍, അഞ്ച് വയസ്സായിരുന്നു വിസ്ഡത്തിന്റെ പ്രായമെന്നാണ് ഗവേഷകര്‍ പറയുന്നത്.ഇപ്പോള്‍ വിസ്ഡത്തിനൊപ്പമുള്ളത് ഏഴാമത്തെ ഇണയാണ്. വിസ്ഡത്തിന് ഏതാണ്ട് നാലു ഡസനോളം കുട്ടികള്‍ ഉണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
അക്കാലത്തെ ഗവേഷകര്‍ ഒരു വിസ്ഡം ആല്‍ബട്രോസിന്റെ ആയുസ്സ് 40 വര്‍ഷമായി കണക്കാക്കിയിരുന്നു . എന്നാല്‍ അതും വിസ്ഡം അതിജീവിച്ചു . കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് മലിനീകരണം, സമുദ്രങ്ങള്‍ ചൂടാകുന്നത് തുടങ്ങി മനുഷ്യര്‍ ഉയര്‍ത്തുന്ന പുതിയ ഭീഷണികളെയെല്ലാം അതിജീവിക്കുകയാണ് വിസ്ഡം ആല്‍ബട്രോസ്.