കൊറോണ വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തുടനീളവും, ലോക രാജ്യങ്ങളിലേക്കും ഇന്ത്യൻ വിമാനങ്ങൾ കുതിക്കും.

ന്യൂദല്‍ഹി / ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാ ക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിന്‍ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണത്തിനു തായ്യാറാകുന്നു. വാക്സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ വ്യാപകമായി ലഭ്യമാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനാവാല ട്വീറ്റ് ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് 100 കോടി ഡോസ് വാക്സിന്‍ ലോകവ്യാപക ഉപയോഗത്തിനായി നിര്‍മിക്കാനാണ് സെറം ശ്രമം നടത്തി വരുന്നത്. ഇതിനുള്ള തയാറെ ടുപ്പുന്റെ ഭാഗമായി ചരക്കുവിമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കു ന്നുണ്ട്. കൊറോണ വാക്‌സിനുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തു ടനീളം അതിവേഗത്തില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്.
കൊറോണ പ്രതിരോധത്തിനായി തയാറാക്കിയ ‘കൊവിഷീല്‍ഡ്’ വാക്സിന്‍ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. മഹാമാരിയെ തളക്കാനുള്ള പ്രതിരോധ മരുന്നുമായി വിമാനങ്ങൾ ലോക രാജ്യങ്ങളിലേക്ക് കുതിച്ചു യരുന്നതിൽ ഇന്ത്യക്ക് ഏറെ അഭിമാനിക്കാം. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലേക്കും ചരക്കുവിമാന ങ്ങളിലായിരിക്കും വാക്‌സിനുകള്‍ എത്തിക്കുക. ഇതിനായി വാക്‌സീനുമായി പറക്കുന്ന ചരക്കുവിമാനങ്ങള്‍ക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി, വാക്‌സിന്‍ വിതരണത്തിനായി വിമാനത്താവളങ്ങളുമായും ചരക്കു വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന വാക്‌സീന്‍ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കും. അടുത്ത വര്‍ഷമാദ്യം രാജ്യത്തു വാക്‌സീന്‍ ലഭ്യമാ കുമെന്നാണ് ഏറ്റവും ഒടുവിലുള്ള വിവരം. ‘കൊവിഷീല്‍ഡ്’ വാക്സി ബ്രിട്ടനിലും ബ്രസീലിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷണ ങ്ങളില്‍ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയെന്ന് ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യയില്‍ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഈ വാക്സി ന്‍ നിര്‍മ്മിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്സിന്‍ വിതരണത്തിന് ഉള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.
അതേസമയം, കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്സിന്‍ ശേഖരണം, വില, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രി തേടും. രാജ്യത്തെ വാക്സിന്‍ പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും. രണ്ടു മാസത്തിനുള്ളില്‍ വാക്സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാർ പ്രതീക്ഷിക്കുന്നത്. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തും. വാക്സിനുകള്‍ക്ക് അടിയന്തര അംഗീകാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമാകും എന്നാണു വിവരം.