ഒക്ടോബർ 10-ന് സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കാനിരിക്കെ, ഡോണൾഡ് ട്രംപിന് പുരസ്കാരം ലഭിക്കുമോ?

ഒക്ടോബർ 10-ന് സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കാനിരിക്കെ, ഡോണൾഡ് ട്രംപിന് പുരസ്കാരം ലഭിക്കുമോ എന്ന ചർച്ച ചൂടുപിടിക്കുന്നു. മിഡിൽ ഈസ്റ്റ് സമാധാന ശ്രമങ്ങൾക്കും ഗസ്സ വെടിനിർത്തൽ പദ്ധതിക്കും നേതൃത്വം നൽകിയതായി അവകാശപ്പെട്ട് ട്രംപ് നൊബേലിന് അർഹനാണെന്ന് വാദിക്കുന്നു. “ഒന്നും ചെയ്യാതെ ഒബാമയ്ക്ക് നൊബേൽ കിട്ടിയപ്പോൾ, മിഡിൽ ഈസ്റ്റിനെ രക്ഷിച്ച എനിക്ക് രണ്ടെണ്ണമെങ്കിലും കിട്ടണം,” എന്നാണ് ട്രംപിന്റെ പരാമർശം.
ഗസ്സ വംശഹത്യ അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും 20 ഇന പദ്ധതിയുമായി ട്രംപ് രംഗത്തെത്തിയതിനെ ഹമാസും ഇസ്രായേലും ഭാഗികമായി അംഗീകരിച്ചതോടെ, അദ്ദേഹത്തിന്റെ നൊബേൽ സാധ്യതകൾ ശക്തമായിട്ടുണ്ട്. ഇതിനെ പിന്തുണച്ച് ബന്ദികളുടെ ബന്ധുക്കളുടെ സംഘടനയും നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കത്ത് അയച്ചു.
അതേസമയം, ട്രംപിന്റെ കടുത്ത നിലപാടുകളും വ്യക്തിത്വവുമാണ് നോർവെയിൽ ആശങ്കയുണ്ടാക്കുന്നത്. നോർവീജിയൻ ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ച നടപടി പോലും സമ്മാനത്തിന് രാഷ്ട്രീയ സമ്മർദ്ദമാണെന്ന വിലയിരുത്തലുണ്ട്. 2025 ലെ സമാധാന നൊബേൽ ജേതാക്കളെ ഒക്ടോബർ 10-ന് പ്രഖ്യാപിക്കും, അവാർഡ് ദാനചടങ്ങ് ഡിസംബർ 10-ന് ഓസ്ലോയിൽ നടക്കും.
Tag: With the Nobel Peace Prize to be announced on October 10th, will Donald Trump receive the award?