CovidHealthKerala NewsLatest NewsLocal NewsNews
ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ക്ക് 6 ദിവസത്തിനുള്ളിൽ കോവിഡ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയിലായി.

ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ക്ക് 6 ദിവസത്തിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയിലായി. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 150 ജീവനക്കാരെ മെഡിക്കൽ കോളേജിൽ നിന്ന് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ ജനറല്‍ വാർഡ് ഉൾപ്പടെ മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊവിഡ് ഡ്യൂട്ടി എടുക്കാത്ത ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരുമായി സമ്പര്‍ക്കത്തിലുള്ള ആരോഗ്യ പ്രവർത്തകരെ പരിശോധന നടത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.