ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ചൂഷണം ചെയ്തു; പ്രതി ഒളിവില്‍
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലൈംഗീകമായി പീഡിപ്പിച്ചന്നെ പരാതിയുമായി യുവതികള്‍ രംഗത്ത്. വിദേശത്തും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് തങ്ങളെ പീഡിപ്പിച്ചെന്ന പരാതിയുമായി 14 വനിതാ ഉദ്യോഗാര്‍ത്ഥികളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
എറണാകുളം വൈറ്റിലയില്‍ റോയല്‍ ഗാര്‍മെന്റ്‌സ് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ അഭിഭാഷകയാണ് ഇയാള്‍ക്ക് യുവതികളെ പരിചയപ്പെടുത്തി നല്‍കുന്നത്. അഭിഭാഷകയുടെ അടുക്കലെത്തുന്ന വിവാഹമോചന കേസുകളിലെ യുവതികളില്‍ പലരുമാണ് ചതിയില്‍ പെടുന്നത്.
അഭിഭാഷക വിദേശത്തേക്ക് ജോലി തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് സനീഷിനെ പരിചയപ്പെടുത്തും. തുടര്‍ന്ന് ഇയാള്‍ ജോലിക്കായി ആദ്യം പണം നല്‍കാന്‍ ആവശ്യപ്പെടും പിന്നീട് ഇരകളുടെ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കും.
തുടര്‍ന്ന് ഇന്റര്‍വ്യൂവിനും മറ്റുമാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കും. ചതിയില്‍ പെട്ടതാണെന്നറിയുമ്പോള്‍ യുവതികള്‍ പണം തിരിച്ച് നല്‍കും. ഇതോടെ ഇരകളുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും ഇതാണ് സംഘത്തിന്റെ രീതി.
യുവതികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതി ഒളിവിലാണ്. അതേസമയം പ്രതിയുടെ കൂട്ടാളി അഭിഭാഷയ്‌ക്കെതിരയും പോലീസ് കേസെടുത്തിട്ടുണ്ട്.