അജിത്തിന്റെ വീടിനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം
ചെന്നൈ: തമിഴ്‌നടന്‍ അജിത്തിന്റെ വീടിനുമുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. അജിത് കാരണം തന്റെ ജീവിതം നശിച്ചു എന്നതിനാലാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നാണ് യുവതി പറഞ്ഞത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ അജിത്തിന്റെ വീടിനുമുന്നിലെത്തിയ യുവതി തീകൊളുത്തി മരിക്കാനാണ് ശ്രമിച്ചത്. സംഭവസ്ഥലത്ത് കൂടിനിന്നിരുന്ന ജനങ്ങള്‍ ഇതു തടയുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
പോലീസുകാരെത്തി ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഫര്‍സാന എന്ന നഴ്‌സ് ആണ് അജിത്തിന്റെ വീടിനുമുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം അജിത്തും ശാലിനിയും ഫര്‍സാന ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. ഒരുപാട് ആരാധിക്കുന്ന നടനെ നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ ഫര്‍സാന ഇരുവരുടെയും വീഡിയോ തന്റെ മൊബൈല്‍ ഫോണില്‍ എടുക്കുകയും പങ്കുവയ്ക്കുകയും ചെയ്തു.
ആശുപത്രില്‍ വന്ന ആളുടെ സ്വകാര്യത നശിപ്പിച്ചു എന്നും അത് മാനേജ്മെന്റ് നിയമത്തിന് എതിരാണെന്നും പറഞ്ഞ് കൊണ്ട് ഫര്‍സാനയെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. അജിത്തിനെയും ശാലിനിയെയും നേരില്‍കണ്ട് സഹായം അഭ്യര്‍ഥിക്കാന്‍ ഫര്‍സാന ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അജിത് പറഞ്ഞാല്‍ തനിക്ക് ജോലി തിരികെ ലഭിക്കുമെന്നാണ് ഫര്‍സാന പറയുന്നത്. എന്നാല്‍ ഫര്‍സാനയ്ക്കും മാനേജ്‌മെന്റിനും ഇടയില്‍ വേറെ എന്തോ പ്രശ്‌നമുള്ളതുകൊണ്ടാണ് അവരെ ജോലിയില്‍ കയറ്റാത്തത് എന്നും പറയുന്നുണ്ട്. ഇതുവരെ ഇക്കാര്യത്തില്‍ അജിത് ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.