keralaKerala NewsLatest News

കോഴിക്കോട് സുഹൃത്തിന്റെ വാടക വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയായ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ എടുക്കും

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കേസിൽ പ്രതിയായ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ എടുക്കും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആയിഷ റഷയുടെ സുഹൃത്തായ ബഷീറുദ്ദീനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ സുഹൃത്തുക്കളുടെ മൊഴികളാണ് നിർണായകമായി വരുന്നത്. പെൺകുട്ടിയെ ബഷീറുദ്ദീൻ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകളിൽ അടിച്ചത്, ചാർജർ കേബിൾ ഉപയോഗിച്ച് ഉപദ്രവിച്ചത് തുടങ്ങിയ വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ പ്രതിയുടെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ആയിഷ ബഷീറുദ്ദീനോട് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. “എന്റെ മരണത്തിന് കാരണം നീ ആയിരിക്കും. എൻ്റെ സമാധാനം ഇല്ലാതാക്കി, മാനസികമായി തകർക്കാൻ ശ്രമിച്ചു,” എന്നാണ് സന്ദേശത്തിലെ ഉള്ളടക്കം. ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി അടുത്ത ബന്ധത്തിലായിരുന്നു. മംഗലാപുരത്താണ് ആയിഷ റഷ പഠിച്ചിരുന്നത്.

Tag: Woman commits suicide at friend’s rented house in Kozhikode; Accused Basheeruddin to be taken into custody by police

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button