Kerala NewsLatest NewsNewsSabarimala

ഈ സീസണിലും യുവതി പ്രവേശന ഭീഷണി: ശബരിമലയ്ക്കു പോകാന്‍ യുവതി ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: ഈ സീസണിലും ശബരിമലയില്‍ യുവതീപ്രവേശന ഭീഷണി. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന കാലത്തിന് തുടക്കം കുറിച്ചതോടെ വിവാദങ്ങള്‍ ഉണ്ടാക്കാനായി ചിലര്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. ഇന്നലെ ഒരു യുവതി ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിലെത്തി.

ട്രെയിന്‍ മാര്‍ഗമാണ് തമിഴ്‌നാട് സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നാണ് വിവരം. കൊല്ലം സ്വദേശിനിയാണെന്ന് പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചിരുന്നത്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണു സംഭവം.

ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറി. പിന്നീട് തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്ന് യുവതി അറിയിച്ചു. യുവതിയെ പോലീസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ചു. തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയതായി ദൃക്സാക്ഷികള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button