Life StyleNationalNews

ജീവനാംശമായി ഫ്‌ലാറ്റും, ബി.എം.ഡബ്ല്യു കാറും വേണമെന്ന് യുവതി; ജോലി ചെയ്തു ജീവിക്കൂ എന്ന് സുപ്രിംകോടി

വിവാഹമോചനത്തിന് പിന്നാലെ ഭര്‍ത്താവില്‍ നിന്ന് ഭീമമായ തുക ജീവനാംശമായി ആവശ്യപ്പെട്ട യുവതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. മുംബൈയിലെ ഫ്‌ലാറ്റ്, ബി.എം.ഡബ്ല്യു കാറ്, കൂടാതെ 12 കോടി രൂപ ജീവിത ചെലവിനായി ആവശ്യപ്പെട്ട യുവതിയുടെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് നേതൃത്വം നൽകിയ ബെഞ്ച്, “നിങ്ങള്‍ ഐടി രംഗത്ത് ജോലി ചെയ്തിട്ടുള്ളതല്ലേ? എംബിഎ ബിരുദമില്ലേ? ഹൈദരാബാദ്, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ നല്ല ജോലി ലഭിക്കാൻ നിങ്ങൾക്ക് എന്താണ് തടസം?” എന്നായിരുന്നു കോടതിയുടെ വിമർശനം.

ഒന്നര വർഷം നീണ്ട വിവാഹ ബന്ധം മാത്രമാണ് യുവതിയും ഭർത്താവും തമ്മിലുള്ളത്. “ഇത്ര കുറച്ചുനാളത്തെ ബന്ധം മൂലം ഇനി ജീവിതം മുഴുവൻ നീങ്ങാൻ നിങ്ങൾക്ക് ബി.എം.ഡബ്ല്യുവോ കോടികള്‍ വിലവരുന്ന ഫ്‌ലാറ്റോ ആവശ്യപ്പെടാമോ?” എന്നായിരുന്നു കോടതി ചോദ്യം.

എന്നാൽ, താൻ ഉന്നയിച്ച ആവശ്യങ്ങൾ ന്യായവുമാണെന്നും ഭര്‍ത്താവ് അതിസമ്പന്നനാണെന്നും യുവതി കോടതിയോട് ബോധിപ്പിച്ചു. വിവാഹ മോചനം തേടിയതിന്റെ കാരണം ഭര്‍ത്താവ് തന്നിൽ മനോവെെകല്ം ആരോപിച്ചതാണെന്നും യുവതി കുറ്റപ്പെടുത്തി. യുവതി വിദ്യാഭ്യാസം കൂടിയവളും ജോലി ചെയ്യാൻ പാടില്ലാത്ത ആരോഗ്യപ്രശ്നങ്ങളില്ലാത്തവളുമാണെന്നും, അതിനാൽ ജോലി ചെയ്ത് സ്വയം കഴിയേണ്ടത് ഉചിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ നേരത്തെ, മാർച്ചിൽ ഡല്‍ഹി ഹൈക്കോടതിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ജോലി ചെയ്യുന്ന, സാമ്പത്തികമായി സ്വയം നിലനിൽക്കുന്ന സ്ത്രീകള്‍ ജീവിതച്ചെലവിനാമായി അതിരുകടന്ന തുക ആവശ്യപ്പെടുന്നത് നിയമം അംഗീകരിക്കില്ലെന്നും, ജീവിതാനുകൂല്യങ്ങൾ മാത്രമല്ല, തുല്യതയും സംരക്ഷണവുമാണ് ജീവനാംശത്തിന്റെ ലക്ഷ്യമെന്നും ജസ്റ്റിസ് ചന്ദ്രധരി സിംഗ് വ്യക്തമാക്കി. “ജീവനാംശം സ്ത്രീകളെ ആശ്രിതരാക്കാനല്ല, മറിച്ച് അവർക്കും കുട്ടികൾക്കും മതിയായ സുരക്ഷ ഉറപ്പാക്കാനാണ്,” എന്നും കോടതി വ്യക്തമാക്കി.

Tag: Woman wants a flat and a BMW car as maintenance; Supreme Court tells her to work and earn a living

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button