keralaKerala NewsLatest NewsUncategorized

ഭർത്താവിന്റെ ഉറ്റ സുഹൃത്തുമായി ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷനു സമീപം വച്ച് ഭർത്താവ് മർദിച്ചു; യുവതിക്ക് പരിക്ക്

പ്രണയവിവാഹത്തിന് കൂട്ടു നിന്ന ഭർത്താവിന്റെ സുഹൃത്തുമായി ഒളിച്ചോടി യുവതി. പത്തനംതിട്ടയിലാണ് സംഭവം. പന്തളം സ്വദേശിയായ യുവതിയും അടൂർ സ്വദേശിയായ യുവാവും അഞ്ച് വർഷം മുൻപ് പ്രണയവിവാഹം നടത്തിയിരുന്നു. ദമ്പതികൾക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ഭർത്താവ് വിദേശത്തായിരുന്നപ്പോൾ യുവതിയുമായി അവന്റെ സുഹൃത്ത് അടുത്ത ബന്ധം പുലർത്തിയെന്നാണ് വിവരം.

വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് വിവരം അറിഞ്ഞ് നാട്ടിലെത്തി, പൊലീസ് സ്റ്റേഷനു സമീപം കാമുകനൊപ്പം പോകുന്ന ഭാര്യയെ കണ്ടതോടെ കോപാകുലനായ ഭർത്താവ് മർദിച്ചു. മർദനത്തിൽ യുവതിയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ചയാണ് യുവതി കുഞ്ഞിനോടൊപ്പം കാമുകനുമായി ഒളിച്ചോടിയത്. തുടർന്ന് ഭർതൃമാതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പൊലീസ് യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി, സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ ഭർത്താവ്, കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കണ്ടതോടെ കോപാകുലനായി അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നാലെ പൊലീസ് യുവാവിനെ പിടികൂടി, മർദനക്കുറ്റം ചുമത്തി കേസെടുത്തു. കോടതി യുവതിയെ അമ്മയുടെ സംരക്ഷണത്തിൽ വിടാൻ ഉത്തരവിട്ടു.

Tag: woman who eloped with her husband’s best friend was beaten up by her husband near the police station; the woman was injured

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button