കുണ്ടറ പരാതി; മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്
കുണ്ടറ പരാതിയില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. പീഡന പരാതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം ‘നല്ലരീതിയില്‍ പരിഹരിക്കണം’ എന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്ന് പൊലീസ് റിപ്പോര്‍ട്ട്.
മന്ത്രിക്ക് എതിരായ പരാതിയില്‍ നിയമോപദേശം തേടിയ പൊലീസിന്, നിഘണ്ടു പ്രകാരമുള്ള വിശദീകരണമാണ് ലഭിച്ചത്. ‘നല്ല രീതിയില്‍ പരി?ഹരിക്കുക’ എന്ന മന്ത്രിയുടെ വാക്കുകളുടെ അര്‍ഥം, കുറവ് തിരുത്തണമെന്നും നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നുമാണെന്നായിരുന്നു വിശദീകരണം കൊടുത്തത്.
അതേസമയം, ഇരയുടെ പിതാവിന് വിളിച്ച മന്ത്രിയുടെ ഫോണ്‍ കോള്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടുനിന്നത്. അതില്‍ കേസ് പിന്‍വലിക്കാനോ, ഇരയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമര്‍ശമോ മന്ത്രിയുടെ സംഭാഷണത്തില്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.