CovidGulfLatest NewsNationalNews
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി യുഎഇ
യുഎഇ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇ ലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. കോവിഡ് വ്യാപനം കൂടുതലുള്ളതും അതേസമയം യാത്രവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും താത്ക്കാലികമായി വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചതായി യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ആഗസ്ത് 2 വരെ യാത്രാ വിലക്ക് തുടരുമെന്നാണ് ഇത്തിഹാദ് എയര്‍ലൈന്‍സ് അറിയിക്കുന്നത്. അതേസമയം നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ, ഇന്‍വസ്റ്റര്‍ വിസ എന്നിവയുള്ളവര്‍ക്ക് യാത്രാ വിലക്ക് ബാധകമല്ല.
കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യാത്രാവിലക്ക് നീക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. അതുവരെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ യാത്രാ വിലക്ക് തുടരുകയാണ്.