സോഷ്യൽ മീഡിയ വഴി അപമാനിക്കുന്നത്തിൽ മനം നൊന്ത് നടി വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു.

നം തമിളർ പാർട്ടി നേതാവ് സീമാൻ, പനങ്കാട്ട് പടൈ നേതാവ് ഹരി നാടാർ എന്നിവരുടെ സൈബർ ആക്രമണങ്ങളിൽ മനം നൊന്ത് തെന്നിന്ത്യൻ നടി വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. മോഹൻലാലിന്റെ ദേവദൂതൻ, ഫ്രണ്ട്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലുും സുപരിചിതയായ വിജയലക്ഷ്മിയെ, സോഷ്യൽ മീഡിയ വഴി സീമാനും, ഹരിനാടാരും അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് വിജയലക്ഷ്മി ആത്മഹത്യാ ശ്രമത്തിനിടെ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതായി നടി ആരോപിച്ച്, ഈയിടെ വിജയ ലക്ഷ്മി നിരവധി വീഡിയോകൾ അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുളികകൾ കഴിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ അവർ ഞായറാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.’ഇത് എന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും പാർട്ടി അംഗങ്ങളും കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ കുടുംബത്തിനായി അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഹരി നാടാർ സമൂഹമാധ്യമങ്ങളിൽ എന്നെ അപമാനിച്ചു.. ഞാൻ ബി.പി ഗുളികകൾ കഴിച്ചു. കുറച്ച് സമയത്തിനുള്ളിൽ എന്റെ ബിപി കുറയുകയും ഞാൻ മരിക്കുകയും ചെയ്യും.’ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിജയലക്ഷ്മി പറയുകയുണ്ടായി.
വിജയലക്ഷ്മിയെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീമാന്റെയും ഹരി നടാറിന്റെയും അനുയായികൾ തന്നെ ഉപദ്രവിക്കുന്നതായി പറഞ്ഞ വിജയലക്ഷ്മി രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.
തന്റെ മരണം കണ്ണ് തുറപ്പിക്കുന്ന ഒന്നായിരിക്കണമെന്നും സീമാനെയും ഹരി നാടാരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നടി ആരാധകരോട് അഭ്യർത്ഥിക്കുകയുണ്ടായി. അവർ ഇപ്പോൾ ആശുപതിയിൽ ചികിത്സയിലാണ്.