CovidKerala NewsLatest NewsLaw,Local NewsNews

ഉണ്ണി ആറിന്റെ വാങ്കിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വാങ്ക് എന്ന കഥയ്ക്ക് ഉണ്ണി ആറിന് അവാര്‍ഡ് ലഭിച്ചു. മികച്ച നോവലിന് പിഎഫ് മാത്യൂ പുരസ്‌ക്കാരത്തിന് അര്‍ഹനായി.

മികച്ച കവിതാ വിഭാഗത്തില്‍ ഒപി സുരേഷിനും അവാര്‍ഡ് ലഭിച്ചു. സേതുവും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് ഇരുവര്‍ക്കും പുരസ്‌കാരമായി നല്‍കുന്നത്.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമായ മുപ്പതിനായിരം രൂപയുടെ ഫലകത്തിനും കെകെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ അര്‍ഹരായി.

അതേസമയം ജീവചരിത്രം കെ രഘുനാഥന്‍, യാത്രാവിവരണം വിധുവിന്‍സെന്റ്, വിവര്‍ത്തനം അനിത തമ്പി, സംഗീത ശ്രീനിവാസന്‍, നാടകം ശ്രീജിത്ത് പൊയില്‍ക്കാവ്, സാഹിത്യവിമര്‍ശനം പി സോമന്‍, ബാലസാഹിത്യം പ്രിയ എഎസ്, വൈജ്ഞാനികസാഹിത്യം ഡോ. ടികെ ആനന്ദി, ഹാസസാഹിത്യം ഇന്നസെന്റ്. എന്നിവര്‍ മറ്റു പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button