Latest NewsNationalNews

മോഷണശ്രമം ചെറുക്കുന്നതിനിടെ 25കാരിക്ക്​ ദാരുണാന്ത്യം

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ്​ നഗര്‍ മേഖലയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ 25കാരിക്ക്​ ദാരുണാന്ത്യം. ശനിയാഴ്​ച രാ​ത്രി ഒമ്ബതരയോടെ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്. യുവതിയുടെ കുഞ്ഞും കൂടെയുണ്ടായിരുന്നു. കുത്തിയ ശേഷം മോഷ്​ടാവ്​ സ്ഥലത്ത് നിന്നും മുങ്ങി.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌​. അതില്‍ രണ്ടു സ്​ത്രീകള്‍ നടന്നുവരുന്നതി​െന്‍റയും പിന്നില്‍ ഒരാള്‍ പിന്തുടരുന്നതി​െന്‍റയും ദൃശ്യങ്ങള്‍ കാണാനായി സാധിക്കും. മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നതിനിടെ തടുത്ത യുവതിയുടെ കൈയില്‍നിന്നും ക​ുഞ്ഞ്​ തെറിച്ചുവീണു. മോഷ്​ടാവ്​ പിന്തിരിഞ്ഞ്​ ഓടുന്നതിനിടെ കൂടെയുള്ള സ്​ത്രീയും യുവതിയും തടയാന്‍ ശ്രമിച്ചപ്പോള്‍ കുത്തുകയായിരുന്നു ഉണ്ടായത്.

ആ​ശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. ആദര്‍ശ്​ നഗര്‍ പൊലീസ്​ സ്​റ്റേഷനില്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ്​ പറഞ്ഞു. ആ​ശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. ആദര്‍ശ്​ നഗര്‍ പൊലീസ്​ സ്​റ്റേഷനില്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ്​ പറഞ്ഞു.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button